നിലത്ത് നട്ടതിനെ അപേക്ഷിച്ച് വേഗം കായ്ക്കുമെന്നത് ഡ്രം കൃഷിയുടെ മറ്റൊരു നേട്ടം.താമസം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നാല്‍പ്പോലും കൃഷിയും ഒപ്പം കൊണ്ടുപോകാനാവും.ഒരേയൊരു പ്രശ്നമെന്നത് നേരത്തേ കായ്ക്കുമെങ്കിലും കായ്ഫലങ്ങളുടെ എണ്ണം നിലത്തു നടുന്നതില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും എന്നതാണ്.
പലയിനം പേരകള്‍, നാരങ്ങകള്‍, മാവുകള്‍, സപ്പോട്ടകള്‍, റംബൂട്ടാന്‍, ലോംഗന്‍, ഞാവല്‍, മരമുന്തിരി, പപ്പായ ഉള്‍പ്പെടെ സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ ഇന്ന് ഡ്രമ്മില്‍ കൃഷിചെയ്യുന്നുണ്ട്.130 ലിറ്റര്‍ വലുപ്പമുള്ള ഡ്രമ്മാണ് ഇതിനായി ഉപയോഗിക്കുന്നത്.പച്ചച്ചാണകം (10 കിലോ), കടലപ്പിണ്ണാക്ക് (അഞ്ചുകിലോ), വേപ്പിന്‍ പിണ്ണാക്ക് (രണ്ടു കിലോ), എല്ലുപൊടി (ഒരു കിലോ), വെല്ലം (രണ്ടു കിലോ), ശീമക്കൊന്ന അല്ലെങ്കില്‍ മറ്റെന്തെങ്കിലും പച്ചില (അഞ്ചു കിലോ) എന്നിവ 150 ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ച് ഒരാഴ്ച പുളിപ്പിച്ച ജൈവസ്ലറിയാണ് വളമായി ഉപയോഗിക്കുന്നത് ഇങ്ങനെ തയ്യാറാക്കിയ ജൈവസ്ലറി അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ചെടികള്‍ക്ക് തളിക്കേണ്ടത്.