NEWS

പിണറായി ക്ലീൻ ബൗൾഡ് ആയെന്ന് എ കെ ആന്റണി; രാജിവയ്ക്കണമെന്ന് കെ സുധാകരൻ

തൃക്കാക്കരയിൽ സെഞ്ചുറിയടിക്കാന്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ ബൗള്‍ഡായെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ഒരു ഭരണകൂടം മുഴുവന്‍ പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടും എല്‍.ഡി.എഫിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു.ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനവിധിയാണിത്.വിജയം യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റത്തിന് തുടക്കമാകുമെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.
അതേസമയം ഇനി ഒരു നിമിഷം പോലും പിണറായി വിജയന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും എത്രയും പെട്ടന്ന് പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

Back to top button
error: