കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്കി.ഒന്നര മാസം കൂടി അധികമായി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.ഇനിയും സമയം അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു അത്.