NEWS

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ

തൃശ്ശൂര്‍: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂരിലെ അല്‍മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടലില്‍ നിന്ന് പൂരി മസാല കഴിച്ച ഇവര്‍ക്ക് വയറ് വേദന, ഛര്‍ദ്ദി, വിറയല്‍ എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടി. ഭക്ഷണത്തിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: