NEWS

കോട്ടയം പാത ഇന്ന് തുറന്നു കൊടുക്കും

കോട്ടയം : ചിങ്ങവനം-ഏറ്റുമാനൂര്‍ രണ്ടാം പാത ഇന്ന് ഗതാഗതത്തിനു തുറന്നുകൊടുക്കും.പാലക്കാട് ജംക്ഷന്‍ തിരുനല്‍വേലി പാലരുവി എക്സ്‌പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സര്‍വീസ് നടത്തുക.ഇതോടെ, പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തും.

16.7 കിലോമീറ്റര്‍ നീളം വരുന്ന ഇരട്ടപ്പാതയുടെ പണിയാണ് പൂര്‍ത്തിയായത്.2001 ലാണ് പാതയിലെ എറണാകുളം മുളന്തുരുത്തി റീച്ചിന് നിര്‍മ്മാണാനുമതി ലഭിച്ചത്.

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇതു പൂര്‍ത്തിയായാല്‍ ദക്ഷിണ റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ (സിഎഒ) അവസാന വട്ട പരിശോധന നടത്തും. അതിനു ശേഷം ട്രെയിന്‍ ഗതാഗതത്തിന് പൂർണമായും അനുമതി നല്‍കും.

Signature-ad

 

 

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു കൂടി നിയന്ത്രണമുണ്ട്. പകല്‍ 10 മണിക്കൂര്‍ സര്‍വീസ് ഉണ്ടാകില്ല.ഇന്ന് വൈകിട്ട് ആറോടെ പാത സജജ്മാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.നാളെയും ചില ട്രെയിനുകൾക്ക് ഈ റൂട്ടിൽ നിയന്ത്രണമുണ്ട്.

Back to top button
error: