CrimeNEWS

ദില്ലി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ ഷാരൂഖിന് പരോൾ, വൻ സ്വീകരണം

ദില്ലി: 2020–ലെ ദില്ലി കലാപത്തിനിടെ പൊലീസുകാരനു നേരെ തോക്ക് ചൂണ്ടിയ കേസിൽ പ്രതിയാ ഷാരൂഖ് പഠാന് നാട്ടിൽ വൻ സ്വീകരണം. മെയ് 23 ന് നാല് മണിക്കൂർ പരോൾ സമയത്ത് തന്റെ വസതിയിൽ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ ഷാരൂഖിന് ഊഷ്മള സ്വീകരണം നൽകിയത്. ത്താന്റെ സ്വീകരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവം പൊലീസ് സ്ഥിരീകരിച്ചതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി കോടതി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പത്താന പരോൾ അനുവദിച്ചത്. 65- കാരനായ രോഗിയായ പിതാവിനെ കാണാൻ പത്താന് നാല് മണിക്കൂർ കസ്റ്റഡി പരോൾ ആയിരുന്നു അനുവദിച്ചത്. മെയ് 23 ന് നാല് മണിക്കൂർ പത്താനെ മാതാപിതാക്കളുടെ വസതിയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരാൻ കോടതി ഉത്തരവിടുകയായിരുന്നു. കസ്റ്റഡി പരോൾ രോഗിയായ മാതാപിതാക്കളെ വസതിയിൽ കാണാൻ മാത്രമാണെന്നും മറ്റാരെയും കാണാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ ഗുരുതരമാണെന്ന് കാണിച്ച് കോടതി പലതവണ പത്താന് ജാമ്യം നിഷേധിച്ചിരുന്നു പിതാവിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ച ശേഷമാണ് കസ്റ്റഡി പരോൾ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

Signature-ad

മാരകായുധം ഉപയോഗിച്ച് കലാപം, കൊലപാതകശ്രമം, ആക്രമണം, ആയുധ നിയമം എന്നിവ പ്രകാരവും ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു പത്താനെ 2020 മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24–നാണ് നോർത്ത് ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദിൽ മുഹമ്മദ് ഷാരൂഖ് പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ നിറയൊഴിച്ചത്.

ഇയാൾ പൊലീസിന് നേരെ തോക്ക് ചുണ്ടുകയും സമരക്കാർക്ക് നേരെ വെടി ഉതിർക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തോക്കുചൂണ്ടി വന്ന അക്രമി സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി ‘സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും’ എന്ന ഭീഷണി മുഴക്കി. പറഞ്ഞു കഴിഞ്ഞ് അയാൾ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

Back to top button
error: