NEWS

അനാമികയും പോയി, അച്ഛനമ്മമാർക്കൊപ്പം

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനാമികയും വേദനകളില്ലാത്ത ലോകത്തേക്ക് പോയി.വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
മേയ് 22നു കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബസമേതം വീട്ടിലേക്ക് മടങ്ങിന്നതിനിടെയാണ് അപകടമുണ്ടായത്.അനാമികയും കുടുംബവും സഞ്ചരിച്ച കാർ ലോറിയിലിടിച്ചാണ് അപകടത്തിൽപ്പെട്ടത്. അനാമികയുടെ അച്ഛൻ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തിൽ മരിച്ചിരുന്നു.

Back to top button
error: