ദിവസങ്ങളായി സംസ്ഥാനത്ത് തുടർന്ന കനത്ത മഴയ്ക്ക് താൽക്കാലിക ശമനമായി. മഴ കുറഞ്ഞതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു.
ശനിയാഴ്ച വരെ സംസ്ഥാനത്തെവിടെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും കർണാടകതീരത്തും മത്സ്യബന്ധനത്തിനുണ്ടായിരുന്ന നിരോധനവും പിൻവലിച്ചു.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശനിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.