വാരണസി: ജ്ഞാന്‍ വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘ്പരിവാര്‍ വാദം തള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍.ജ്ഞാന്‍ വാപി പള്ളിക്കടുത്തുള്ള കാശി വിശ്വനാഥക്ഷേത്രത്തിലെ മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറും ആണ് ഹിന്ദുത്വ വാദങ്ങളെ തള്ളി നിലപാട് വ്യക്തമാക്കിയത്.
ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ കുട്ടിക്കാലം മുതല്‍ പള്ളിയിലെ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല’- രാജേന്ദ്ര തിവാരി പറയുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിലെ മറ്റൊരു സന്യാസിയായ മഹന്ത് ഗണേഷ് ശങ്കറും ഇതുതന്നെ വ്യക്തമാക്കി.’കുട്ടിക്കാലം മുതല്‍ ഞാൻ ഇത് കാണുന്നു.വിവിധ രൂപകല്പനകളില്‍ വരുന്ന ജലധാരകള്‍ ജലാശയങ്ങളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.കല്ലിന്റെ ഒരു അടിത്തറയുണ്ട് അവിടെ.എന്റെ അറിവിൽ അത് ഒരു ഉറവയാണ്, അല്ലാതെ ശിവലിംഗമല്ല’- ഗണേഷ് ശങ്കര്‍ പറഞ്ഞു.