ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി. ജെറ്റ് എയര്‍വേയ്സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വൃത്തങ്ങള്‍ വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തിനുശേഷമാണ് ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രില്‍ 17 മുതല്‍ കമ്പനി സര്‍വീസുകളൊന്നും നടത്തിയിരുന്നില്ല. ഈ മാസം ആദ്യം ജെറ്റ് എയര്‍വേയ്സിന്റെ പുതിയ നടത്തിപ്പുകാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിരുന്നു.
ജലാന്‍-കല്റോക്ക് എന്ന കണ്‍സോഷ്യമാണ് ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുത്ത് നടത്തുക. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനി സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.