വിപണിയില്‍ വന്‍ ഡിമാന്റായതോടെ ആഞ്ഞിലിച്ചക്ക അന്വേഷിച്ച് നാട്ടിന് പുറങ്ങളിലേക്കും ആളെത്തിത്തുടങ്ങി.ചക്കക്കും മാങ്ങക്കുമൊപ്പം നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കകള്‍ വില്പനക്കെത്തി കഴിഞ്ഞു. കാക്ക കൊത്തി താഴെയിട്ടും ആര്‍ക്കും വേണ്ടാതെ വീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോള്‍ എന്തുവിലകൊടുത്തായാലും വാങ്ങാന്‍ ആളുണ്ട്.
കീടനാശിനി സാന്നിധ്യമില്ലാത്തതും പോഷക സമൃദ്ധവുമായ ആഞ്ഞിലിച്ചക്കയ്ക്ക് നഗരങ്ങളിലാണ് ഡിമാന്റ് കൂടുതൽ.എറണാകുളം പള്ളിക്കരയിൽ ഒന്നിലേറെ വ്യാപാരികൾ ആഞ്ഞിലിച്ചക്ക മാത്രം വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കക്ക് കിലോഗ്രാമിന് 200 രൂപ മുതല്‍ 250 വരെയാണ് വില. മരത്തില്‍നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള കൂലിച്ചെലവാണ് വില വര്‍ധിക്കാന്‍ പ്രധാന കാരണമായി പറയുന്നത്.മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലിച്ചക്കക്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.