NEWS

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകാറില്ല

ർഷങ്ങൾക്ക് മുമ്പ് ആ മുഖം കണ്ടവരാരും ഇന്നും അതു മറക്കാൻ ഇടയില്ല.എൽടിടിഇ (LTTE) നേതാവ് വേലു പിളൈള പ്രഭാകരൻ്റെ മകൻ ബാലചന്ദ്രൻ്റെ നിഷ്കളങ്കമായ മുഖം, അഥവാ മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടും ശ്രീലങ്കൻ പട്ടാളത്തോടും തമിഴ് വംശജരോടുള്ള സമീപനത്തോടുമുള്ള പുച്ഛം നിറഞ്ഞ, ഭയമേതുമില്ലാത്ത ഒരു 12 വയസ്സുകാരൻ്റെ മുഖം….
  പ്രഭാകരനോടുള്ള ശത്രുത തീർക്കാൻ അവർ വില പേശിയത് മകനിലൂടെയാണ്. ….. കയ്യിലെ ബിസ്കറ്റ് പാക്കറ്റ് തീരുന്നതിനു മുൻപേ അഞ്ചോളം വെടിയുണ്ടകൾ ആ കുഞ്ഞു മാറിൽ തുളച്ചു കയറി….. അന്ന് സൈനിക നടപടികൾക്ക് നേതൃത്വം നൽകിയതിൽ പ്രധാനി മഹിന്ദ രാജപക്സെ ആയിരുന്നു.
പ്രഭാകരനും കുടുംബവും പട്ടാളത്താൽ കൊല്ലപ്പെട്ടിട്ട് ഈ മെയ് മാസത്തിൽ വർഷം 13 കഴിഞ്ഞു…. സാമ്പത്തിക അരാജകത്വം വിളയാടിയ ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രണ്ടു പതിറ്റാണ്ടായി അവിടത്തെ രാഷ്ട്രീയ ആചാര്യനുമായ രാജപക്സെയ്ക്ക് ഗത്യന്തരമില്ലാതെ രാജിവയ്ക്കേണ്ടി വന്നു. ജനങ്ങൾ അദ്ദേഹത്തിൻ്റെ കുടുംബവീട് തീയിട്ടു. രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങൾ വളഞ്ഞു. മരണ ഭീതി ഒരു പക്ഷേ മഹിന്ദയെയും വേട്ടയാടുന്നുണ്ടാവാം.
പ്രഭാകരൻ ശരിയോ തെറ്റോ എന്ന വാദം ചരിത്ര ഗവേഷകർക്കും ശ്രീലങ്കൻ ജനങ്ങൾക്കും വിട്ടുകൊടുക്കാം…. ഈ ചിത്രം കാണുമ്പോൾ മനസ്സിൽ വരുന്നത് ഒരേയൊരു പഴമൊഴിയാണ്.
            “കണക്കുകൾ തിരിച്ചു ചോദിക്കാതെ ഒരു കാലവും കടന്നു പോകുന്നില്ല .. എത്ര കാത്തിരുന്നിട്ടായാലും ശരി !! “

Back to top button
error: