ആലപ്പുഴ: തട്ടുകടയില്‍നിന്ന് പാഴ്സലായി വാങ്ങിയ കപ്പ ബിരിയാണിയില്‍നിന്ന് വെള്ളി മോതിരം ലഭിച്ചു.ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്ക് അടുത്ത് കണിച്ചുകുളങ്ങറയിലെ തട്ടുകടയില്‍നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് വെള്ളി മോതിരം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് ചേര്‍ത്തല നഗരസഭയില്‍ പരാതി നല്‍കുകയായിരുന്നു.നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയ്ക്കൊടുവില്‍ കട പൂട്ടാന്‍ നിര്‍ദേശം നല്കി.
ചേര്‍ത്തല കണിച്ചുകുളങ്ങര റൂട്ടില്‍ അപ്സര കവലയ്ക്ക് അടുത്തുള്ള തട്ടുകടയ്ക്കെതിരെയാണ് പരാതി ലഭിച്ചത്. ഇതേത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ തട്ടുകട അനാരോഗ്യകരമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ കട പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.