ശ്രീലങ്കയിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അടുത്ത അയൽ രാജ്യമെന്ന നിലയിൽ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാൻ ലങ്കയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിലെ പ്രതിസന്ധി മറികടക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ നൽകും. ഭക്ഷണവും മരുന്നും ഇനിയും എത്തിച്ച് നൽകും. നിലവിൽ 26,000 കോടിയുടെ സഹായം ഇതുവരെ ഇന്ത്യ ലങ്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ശ്രീലങ്കയിലെ ഭരണപിഴവുകൾ വൻ നാശമാണ് രാജ്യത്ത് വരുത്തി വെച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍ ഭയാനകമാണ്.