NEWS

ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങി;ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരൻ

അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരനായ തെദ്സിനമൂര്‍ത്തി മീനാച്ചിസുന്ദരം. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ബിഗ് ടിക്കറ്റിന്‍റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ് 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
തമിഴ്നാട് സ്വദേശിയായ തെദ്സിനമൂര്‍ത്തി കഴിഞ്ഞ അഞ്ചു വർഷമായി തന്‍റെ സഹോദരനോടൊപ്പമായിരുന്നു  സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നാല്‍ ഇത്തവണ (മെയ് രണ്ടിന്) അദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്.അതിനായിരുന്നു സമ്മാനം.065245 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: