കൊല്ലം: ഗതാഗതക്കുരുക്ക് കാരണം ഇരവിപുരത്തിനു സമീപം കുട്ടിക്കട റെയില്‍വേ ഗേറ്റ് അടയ്ക്കാന്‍ കഴിയാഞ്ഞതിനാൽ ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. സംഭവത്തിൽ റയിൽവെ അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്ന് ട്രെയിന്‍ വരുന്നതിന് ഗേറ്റ് കീപ്പര്‍ക്ക് സന്ദേശം ലഭിച്ചെങ്കിലും ഗേറ്റിലെ വാഹനക്കുരുക്കുമൂലം ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല. സ്വകാര്യ ബസുള്‍പ്പെടെ ഗേറ്റില്‍ കുരുങ്ങി കിടക്കുകയായിരുന്നു.ഈ സമയം കൊല്ലം ഭാഗത്തുനിന്ന് വന്ന ട്രെയിന്‍ ഗേറ്റിന് അല്പം അകലെയായി നിര്‍ത്തിയിട്ടതിനാല്‍ അപകടം ഒഴിവായി.
നാട്ടുകാരും, ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കുരുക്ക് ഒഴിവാക്കി ഗേറ്റ് അടപ്പിച്ച് ട്രെയിന്‍ കടത്തിവിട്ടത്. മേൽപ്പാലത്തിന്റെ നിര്‍മാണത്തിനായി ഇരവിപുരം കാവല്‍പ്പുര റെയില്‍വെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം കൂടുതലാണ്. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ പൊലീസിനെ ഡ്യൂട്ടിക്കിടണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.