CrimeNEWS

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 64 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ

ട്ടാമ്പി കൊപ്പത്ത് 10 വയസ്സായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുകൂടിയായ പ്രതിക്ക് 64 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് പട്ടാമ്പി കോടതി.

2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ബന്ധുകൂടിയായ നാൽപതുകാരൻ തിരുവേഗപ്പുറ മാമ്പറ്റ വീട്ടിൽ ഇബ്രാഹിം താമസിച്ചുവരുന്ന വാടക കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. കുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം എസ് ഐ എംബി രാജേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

Signature-ad

പ്രതി ഇബ്രാഹിമിനെ 64 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ നല്കാനും പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷ വിധിച്ചു.
പിഴത്തുക കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷാ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

Back to top button
error: