NEWS

നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസം​ഗം;ദുര്‍ഗാദാസ്​ ശിശുപാലനെ ഖത്തറിലെ കമ്പനിയിൽ നിന്നും പുറത്താക്കി

ദോഹ: ഗള്‍ഫിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസം​ഗം നടത്തിയ കേരള സര്‍ക്കാരിന് കീഴിലുള്ള മലയാളം മിഷന്‍ ഖത്തര്‍ ചാപ്​റ്റര്‍ കോഓഡിനേറ്ററായിരുന്ന ദുര്‍ഗാദാസ്​ ശിശുപാലന്റെ ഖത്തറിലെ ജോലിയും തെറിച്ചു.ദുര്‍​ഗാദാസിനെ പുറത്താക്കിയതായി ദോഹയിലെ നാരാങ് പ്രൊജക്‌ട്‌സ് എന്ന കമ്ബനി അറിയിച്ചു.

നാരാങ് പ്രൊജക്‌ട്‌സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസം​ഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്ബനിക്ക് പരാതി നല്‍കിയത്.ദുര്‍​ഗാദാസിന്റെ വിദ്വേഷ പ്രസം​ഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ മലയാളം മിഷന്‍ ഖത്തര്‍ ചാപ്​റ്റര്‍ കോഓഡിനേറ്റര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. മലയാളം മിഷന്‍ ഡയരക്​ടര്‍ മുരുകന്‍ കാട്ടക്കടയാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​. ദുര്‍ഗാദാസിന്റെ പരാമര്‍ശങ്ങള്‍ മത വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായവയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

 

Signature-ad

 

ഗൾഫിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികൾക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണെന്നായിരുന്നു സംഘ്പരിവാർ സംഘടനയായ കേരളീയം ഖത്തറിന്റെ പ്രസിഡൻറും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഖത്തർ മലയാളം മിഷൻ കോഡിനേറ്ററുമായ ദുർഗാദാസ് ശിശുപാലന്റെ പ്രസ്താവന.തിരുവനന്തപുരത്തു വെച്ച് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വച്ചായിരുന്നു ശിശുപാലന്റെ വിവാദ പ്രസ്താവന.

Back to top button
error: