TRENDING

ഇല്ലായ്മയിൽ നിന്ന് കൊടുമുടി കീഴടക്കിയവർ -എസ് പി ബി-ഇളയരാജ കൂട്ടുകെട്ട്

തിറ്റാണ്ടുകളുടെ ബന്ധമാണ് എസ് പി ബിയും ഇളയരാജയും തമ്മിലുള്ളത് .സിനിമാ ഗാന രംഗത്ത് സജീവമാകാൻ എസ് പി ബി ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എത്തിയ കാലം മുതലുള്ള സഹൃദം ആണ് ഇരുവരുടേതും .

Signature-ad

ഇളയരാജയുടെ ട്രൂപ്പിന്റെ പ്രധാന ഗായകൻ ആയി എസ് പി ബി.ഇളയരാജയും സഹോദരങ്ങളും ആണ് ഓർക്കസ്ട്ര ചെയ്തിരുന്നത് .അന്നൊക്കെ സിനിമാ ഗാനം എന്ന് പറഞ്ഞാൽ ഹിന്ദി പാട്ടായിരുന്നു .പ്രാദേശിക ഭാഷാ ഗാനങ്ങൾ അതത് പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന കാലം .എന്നാൽ എസ് പി ബി-ഇളയരാജ കൂട്ടുകെട്ട് ചരിത്രത്തെ മാറ്റിമറിച്ചു .

ഒരു ദിവസം റെക്കോർഡിങ്ങിനു ശേഷം നാളെ റെക്കോർഡിങ് ഉണ്ട് തൊണ്ടയുടെ ആരോഗ്യം നോക്കണം പതിവ് ശീലങ്ങൾ വേണ്ട എന്ന് ഇളയരാജ എസ് പി ബിയെ ഉപദേശിച്ചു .എന്നാൽ എസ് പി ബി ഇത് കണക്കായില്ല .തൊണ്ടയിൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ചെയ്തു .ഇളയരാജ എസ് പി ബിയ്ക്ക് നല്കാൻ വച്ചിരുന്ന പാട്ടുകൾ മലേഷ്യ വാസുദേവനെക്കൊണ്ട് പാടിച്ചു .

കുറച്ച് സിനിമകളിലേക്ക് വിളിക്കാതിരുന്നതോടെ എസ് പി ബി ഇളയരാജയെ കണ്ടു .”ഞാനുമൊരു പാട്ടുകാരൻ ആണ് .എന്നെ കൊണ്ട് പാടിക്കാത്തത് എന്താ ?”എന്ന് ചോദിച്ചു .”എന്റെ നിർദേശങ്ങൾ തെറ്റിച്ചില്ലേ .എന്തായാലും നാളെ രാവിലെ വരൂ ഒരു പാട്ട് തരാം “എന്ന് ഇളയരാജ മറുപടി പറഞ്ഞു .പിന്നീടുണ്ടായത് 2000 ൽ പരം മധുര മനോഹര ഗാനങ്ങൾ .

ഇളയരാജ 1000 ചിത്രങ്ങൾ പൂർത്തിയാക്കിയ ചടങ്ങിൽ എസ് പി ബി ഇങ്ങിനെ പറഞ്ഞു ,”ഞാൻ ഇളയരാജയെ പുകഴ്ത്തി പറയേണ്ട കാര്യമില്ല .ഞങ്ങൾ ഒരുമിച്ച് ട്രൂപ്പിൽ ഉണ്ടായിരുന്നപ്പോൾ തന്നെ എനിക്ക് അദ്ദേഹത്തിന്റെ പ്രതിഭ അറിയാമായിരുന്നു .എന്നാൽ ഇത്ര ഉയരത്തിൽ അദ്ദേഹം എത്തുമെന്ന് അറിയില്ലായിരുന്നു .ഇളയരാജ എനിക്കായാണ് ജനിച്ചത് .ഞാൻ ഇളയരാജയ്ക്ക് വേണ്ടിയും .”

ഇളയരാജ വരുന്നതിനു മുമ്പ് തന്നെ എസ് പി ബിതെലുങ്ക് ,തമിഴ് സിനിമകൾക്ക് വേണ്ടി പാടിത്തുടങ്ങിയിരുന്നു എന്നാൽ ഇളയരാജ വന്നതോടെയാണ് എസ് പി ബിയിൽ നിന്ന് ഹിറ്റുകൾ പിറന്നത് .പകലിൽ ഒരു ഇരവ് ,പൂന്തളിർ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ആണ് എസ് പി ബിയെ ഹിറ്റ് മാൻ ആക്കുന്നത് .

ടിഎം സൗന്ദരരാജൻ -പി സുശീല കാലഘട്ടത്തിൽ നിന്ന് എസ് പി ബി-ജാനകി കാലഘട്ടത്തിലേക്ക് തമിഴ് സിനിമാ പിന്നണി ഗാനത്തെ കൊണ്ടുവരുന്നത് ഇളയരാജ ആണ് .കമൽഹാസനും രജനീകാന്തുമൊക്കെ ഉദിച്ചു വരുന്ന കാലത്ത് അവരുടെ പാട്ടിന്റെ ശബ്ദം എസ് പി ബിയുടേത് ആക്കിയത് ഇളയരാജ ആണ് .

യേശുദാസിന്റെയും മലേഷ്യ വാസുദേവന്റെയും ശബ്ദങ്ങൾ ഇളയരാജ രജനികാന്ത് സിനിമകളിൽ പരീക്ഷിച്ചെങ്കിലും എസ് പി ബിയോളം ഹിറ്റുണ്ടാക്കാൻ ആ കൂട്ടുകെട്ടുകൾക്ക് .കഴിഞ്ഞില്ല ശിവകുമാർ ,വിജയകാന്ത് ,പ്രഭു ,മോഹൻ തുടങ്ങി നിരവധി നായകന്മാരുടെ ശബ്ദമാകാൻ എസ് പി ബി-ഇളയരാജ കൂട്ടുകെട്ടിന് കഴിഞ്ഞു .രണ്ട് പതിറ്റാണ്ട് കാലം തമിഴിലെ എല്ലാ നായകന്മാരുടെയും പാട്ടിലെ ശബ്ദം എസ് പി ബിയുടേത് ആയിരുന്നു .സൂര്യ ,വിജയ് തുടങ്ങിയ താരങ്ങളുടെ ഉദയത്തോടെയാണ് ഇതിൽ മാറ്റം വന്നത് .

പണ്ട് വൈകുന്നേരങ്ങളിലെ കുടി ഉത്സവങ്ങൾക്ക് രണ്ടു പേരും സ്ഥിരം കാണുമായിരുന്നു .എന്നാൽ ഒരു ഘട്ടത്തിൽ ഇളയരാജ ആധ്യാത്മിക മാർഗങ്ങളിലേക്ക് തിരിയുകയും ഇരുവരുടെയും കൂടിക്കാഴ്ച റെക്കോർഡിങ് സ്റ്റുഡിയോകളിൽ ഒതുങ്ങുകയും ചെയ്തു .ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ പ്രണയസാഫല്യത്തിന് ഇടനിലക്കാരൻ ആയത് എസ് പി ബി ആയിരുന്നു എന്നത് ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ എത്ര അടുപ്പത്തിൽ ആയിരുന്നു എന്നത് .വ്യക്തമാക്കുന്നു

തമിഴിൽ മാത്രമല്ല ആന്ധ്രയിലും കർണാടകയിലും ഈ കൂട്ടുക്കെട്ട് തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു .പക്ഷെ തമിഴ് തന്നെയായിരുന്നു ഇരുവരുടെയും തട്ടകം .അഞ്ചു പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഇരുവരും തമ്മിൽ .ഇളയരാജ സിനിമയിൽ നിരവധി ശത്രുക്കളെ സൃഷ്ടിച്ചപ്പോൾ എസ് പി ബിഎല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു .

തന്റെ പാട്ട് വലിയ പരിപാടികളിൽ പാടാൻ റോയൽറ്റി വേണമെന്ന് ഇളയരാജ ആവശ്യപ്പെട്ടപ്പോൾ വക്കീൽ നോട്ടീസ് കിട്ടിയവരിൽ എസ് പി ബിയും ഉണ്ടായിരുന്നു .വ്രണിത ഹൃദയനായ എസ് പി ബി പക്ഷെ പിന്നീട് എല്ലാ പരിപടികളുടെയും സംഘാടകരോട് ഇളയരാജയ്ക്ക് റോയൽറ്റി ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നു .

Back to top button
error: