ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം.ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കുന്നത്.വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതും ഇറച്ചി സൂക്ഷിച്ചു വച്ച ശേഷം പിന്നീട് പാകം ചെയ്യുന്നതുമായ ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. പൊടിപടലങ്ങളിൽ നിന്നും മലിനജലത്തിൽ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയും ഏറെയാണ്.
ഭക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ കഴിക്കണം..കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്.അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു. മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.ഇന്നാണെങ്കിൽ ഹോർമോൺ കുത്തി തൂക്കം വരുത്തി വരുന്ന ഇറച്ചിക്കോഴിയും മാസങ്ങളോളം കേട് കൂടാതെ ഇരിക്കാൻ ഫോർമാലിനിൽ കുളിച്ചു വരുന്ന മത്സ്യവും നമ്മുടെ കിഡ്നിയേയും ലിവറിനെയുമെല്ലാം ഒറ്റയടിക്കങ്ങ് കൊണ്ടുപോകും.
ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത്
നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.
അതിൽ മുട്ടയാണ് ആദ്യത്തേത്.മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്.
അതുപോലെ ചീരയും രണ്ടാമത് ചൂടാക്കി കഴിക്കരുത്.ചീരയിൽ വളരെ വലിയ അളവിൽ അയൺ ആൻഡ് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.ഇത് ചൂടാക്കുമ്പോൾ അയൺ നൈട്രേറ്റ് ആയി മാറുകയും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.