2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍
അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ ഓടിച്ച് ജയന്റ് കില്ലറായി മാറിയ ആളാണ് സ്മൃതി ഇറാനി. നെഹ്റു കുടുംബത്തിന്റെ ഉരുക്കുകോട്ടയായ അമേഠി കൈവിട്ടു പോകുമെന്നറപ്പിച്ചതോടെയായിരുന്
രാഹുലിന്റെ 3 ലക്ഷത്തിലധികമുള്ള ഭൂരിപക്ഷം 1 ലക്ഷമായി കുറച്ചും പിന്നീട് മണ്ഡലത്തിലുടനീളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമായിരുന്നു സ്മൃതി അമേഠി പിടിച്ചെടുത്തത്. എന്നാല്‍ കേരളത്തിലെത്തിയിട്ടും രാഹുലിനെ വിടാന്‍ സ്മ്യതി ഇറാനി ഒരുക്കമല്ലെന്നാണ് തന്റെ വയനാട് യാത്ര കൊണ്ട് സൂചിപ്പിക്കുന്നത്.വയനാട്ടില്‍ കേന്ദസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ബി ജെ പിയും സ്മൃതി ഇറാനിയും കൃത്യമായ രാഷ്ട്രീയം കൂടിയാണ് ലക്ഷ്യം വെയ്ക്കുന്നത്.