NEWS

സ്ത്രീധനമായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പേരിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്ത ഭർത്താവ് അറസ്റ്റിൽ

ജയ്പൂര്‍: സ്ത്രീധനമായി ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പേരിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാൻ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഭർത്താവ് അറസ്റ്റിൽ.രാജസ്ഥാനിലെ ഭരത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

 
 

2019-ല്‍ ഹരിയാനയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്‌.അന്നുമുതല്‍ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു.ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഭര്‍ത്താവ് അനുനയിപ്പിച്ച്‌ തിരികെ കൊണ്ടു വരുകയായിരുന്നു.

 

Signature-ad

തിരിച്ചെത്തിയ ഭര്‍ത്താവ് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തന്റെ മുന്നില്‍ വച്ച്‌ കൂട്ടബലാത്സംഗം ചെയ്യാന്‍ പറയുകയും സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.സ്ത്രീധനമായി ആവശ്യപ്പെട്ട തുക ബലാത്സംഗ വീഡിയോ യുട്യുബില്‍ അപ്ലോഡ് ചെയ്ത് താന്‍ സമ്ബാദിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: