NEWS

ശംഖുമുഖത്തും ഇനി ട്രെയിൻ ഓടും

തിരുവനന്തപുരം : ശംഖുമുഖം ബീച്ചിന്റെ കാഴ്ചകൾ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്‌ “ശംഖുംമുഖം എക്സ്പ്രസ്‌’ ഓടുക. ശംഖുംമുഖത്തിന്റെ ബീച്ച്‌ പരിസരങ്ങളിലണ്‌ സര്‍വീസ്‌.

ഏകദേശം ഇരുപതുപേര്‍ക്ക്‌ ഒരേസമയം സഞ്ചരിക്കാവുന്ന ട്രെയിന്‍ ടയറുകളിലാണ്‌ ഓടുന്നത്‌.ടിക്കറ്റുനിരക്ക്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. കഴിഞ്ഞദിവസം ശംഖുംമുഖം റോഡിലും നടപ്പാതയിലും നടന്ന പരീക്ഷണയോട്ടം വന്‍വിജയമായിരുന്നു.ശംഖുംമുഖം ബീച്ചിന്റെയും പാര്‍ക്കിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന തദ്ദേശീയര്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഇത്‌ ഇഷ്‌ടമാകുമെന്നുറപ്പ്‌. വേളി ടൂറിസം വില്ലേജിലെ രണ്ടു കിലോമീറ്ററുള്ള ട്രാക്കിലോടുന്ന കുട്ടിത്തീവണ്ടിയും സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌.

 

Signature-ad

 

മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിച്ചതോടെയാണ്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ യാത്ര ചെയ്യാനാകുന്ന ചെറുട്രെയിന്‍ പരീക്ഷിക്കുന്നത്‌.അവസാനഘട്ട പണി മാത്രമാണ്‌ ബാക്കിയുള്ളതെന്നും മേയ്‌ രണ്ടാംവാരത്തോടെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്യുമെന്നും ഡിടിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ പറഞ്ഞു. മുംബൈയില്‍നിന്ന്‌ എത്തിച്ചതാണ്‌ ടയറിലോടുന്ന ട്രെയിന്‍.

Back to top button
error: