IndiaNEWS

മധ്യപ്രദേശ് നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിഞ്ഞ് കമല്‍നാഥ്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം രാജിവച്ച് കമല്‍നാഥ്. രാജി സ്വീകരിച്ച എ.ഐ.സി.സി. നേതൃത്വം, മുതിര്‍ന്ന നേതാവ് ഡോ. ഗോവിന്ദ് സിങ്ങിനെ പകരക്കാരനായി നിയോഗിച്ചു. ഇതോടെ നിയമസഭയില്‍ ലാഹര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോവിന്ദ് സിങ്ങായിരിക്കും പുതിയ പ്രതിപക്ഷനേതാവ്.

ഒരാള്‍ക്ക് ഒരു പദവിയെന്ന പാര്‍ട്ടിനയം പ്രാവര്‍ത്തികമാക്കുന്നിന്റെ ഭാഗമായാണു കമല്‍നാഥിന്റെ രാജി. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രിപദങ്ങള്‍ അലങ്കരിച്ചിട്ടുള്ള കമല്‍നാഥിന്റെ രാജിക്കു പിന്നിലെന്നാണ് അണിയറവര്‍ത്തമാനം. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തിനു പുറമേ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് കമല്‍നാഥ്.

Back to top button
error: