LocalNEWS

കെ എസ് ഇ ബിയില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന – 97.24% പോളിംങ്

വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന നടന്നു. ആകെയുള്ള 26246 വോട്ടര്‍മാരില്‍ 25522 പേര്‍‍ വോട്ട് രേഖപ്പെടുത്തി. പോളിംങ് ശതമാനം 97.24 ആണ്. 22949 പുരുഷന്‍മാരും 2573 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍‍ക്കേഴ്സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍‍ഡ് വര്‍‍ക്കേഴ്സ് അസോസ്സിയേഷന്‍‍ (സി.ഐ.,ടി.യു.), കേരള ഇലക്ട്രിസിറ്റി വര്‍‍ക്കേഴ്സ് ഫെഡറേഷന്‍ (എ.ഐ.ടി.യുസി.) , കേരള വൈദ്യുതി മസ്ദൂര്‍‌ സംഘ് (ബി.എം.എസ്.), യുണൈറ്റഡ് ഡെമോക്രാറ്റിക് എപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ.), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ ഏഴ് തൊഴിലാളി സംഘടനകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 76 ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഫലപ്രഖ്യാപനം 30-ന്

Signature-ad

 

Back to top button
error: