തിരുവനന്തപുരത്ത് ആര് എസ് എസിന്റെ നേതൃത്വത്തില്‍ അനന്തപുരി ഹിന്ദു മഹാ സമ്മേളനം നാളെ തുടങ്ങുകയാണ്.ഇതിനിടെയില്‍ അമിത് ഷാ എത്തുന്നത് സമ്മേളനത്തിന്റെ മോടി കുറയ്ക്കുമെന്ന അഭിപ്രായം പരിവാറുകാര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.അതിന് കാരണം പി സി ജോർജ് ആയിരുന്നു.സമ്മേളനത്തിലെ ഒരു പ്രധാന പ്രാസംഗികൻ പി സി ജോർജ് ആണ്.ലൗ ജിഹാദ്,ജെസ്ന വിഷയങ്ങൾ പി സി ജോർജ് ഉയർത്തിക്കാട്ടുമെന്നാണ് സംഘപരിവാറുകാരുടെ പ്രതീക്ഷ.ഈ സമയം അമിത് ഷാ വന്നാൽ എല്ലാവരും അദ്ദേഹത്തിന്റെ പുറകെ പോകുമെന്നതിനാൽ സമ്മേളനത്തിന്റെ പകിട്ട് കുറഞ്ഞു പോകുമെന്നും ആർഎസ്എസ് കരുതുന്നു.തുടർന്നവർ ബിജെപി കേന്ദ്ര നേതൃത്വത്തവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിക്കുകയായിരുന്നു.ഇതേത്തുടർന്നാണ് അമിത് ഷാ മെയ് രണ്ടാം വാരത്തിലേക്ക് തന്റെ കേരള യാത്ര മാറ്റിയത്.
ലൗ ജിഹാദ് വിഷയത്തില്‍ പുതിയ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പിസി ജോര്‍ജിനെ സമ്മേളനത്തിലേക്ക് എത്തിക്കുന്നത്.അന്നാണ് അമിത് ഷായുടെ തിരുവനന്തപുരം പരിപാടിയും നിശ്ചയിച്ചിരുന്നത്.അനന്തപുരി ഹിന്ദു സമ്മേളനത്തിന് ചില ക്രൈസ്തവ സംഘടനകളും പിന്തുണ അറിയിച്ചിരുന്നു. ലൗ ജിഹാദിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പിന്തുണ. ഇതേ ചൊല്ലി സൈബര്‍ ഗ്രൂപ്പുകളില്‍ ആശയ സംവാദവും കടന്നാക്രമണവുമെല്ലാം നടന്നിരുന്നു. ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത പോലും ചര്‍ച്ചകളില്‍ എത്തി. ഈ സാഹചര്യത്തില്‍ ഈ വിഷയമെല്ലാം പിസി ജോര്‍ജ് ഉയര്‍ത്തി കാട്ടുമെന്നാണ് അനന്തപുരി ഹിന്ദു സമ്മേളന സംഘാടകരുടെ പ്രതീക്ഷ. ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ എം ഗോപാലാണ് സംഘാടകരില്‍ പ്രധാനി.