ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബോളിവുഡ് നടിമാർക്ക് കുരുക്ക് .ദീപിക പദുകോൺ ,സാറാ അലിഖാൻ ,ശ്രദ്ധാ കപൂർ ,രാകുൽ പ്രീത് സിങ് എന്നിവരെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് .മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആണ് നിർദേശം .
2017 ലെ വാട്സാപ്പ് ചാറ്റുകൾ ആണ് ദീപികയ്ക്ക് കുരുക്കാകുന്നത് .ടാലന്റ് മാനേജരോട് ലഹരി മരുന്ന് ആവശ്യപ്പെട്ടായിരുന്നു വാട്സപ് സന്ദേശം .2017 ഒക്ടോബർ 28 ന് നടി ദീപിക പദുക്കോൺ മാനേജർ കരിഷ്മ പ്രകാശിനോട് ലഹരി മരുന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു .ചാറ്റിൽ മുംബൈ പരേലിലെ കോകോ എന്ന റെസ്റ്റോറന്റിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് ,ഇതോടെ അതേദിവസം ദീപിക പങ്കെടുത്ത നിശാ പാർട്ടിയിലെ എല്ലാവരും സംശയ നിഴലിൽ ആയി .സോനാക്ഷി സിൻഹ ,സിദ്ധാർഥ് മൽഹോത്ര ,ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു .
ക്വാൻ എന്ന ടാലന്റ് മാനേജ്മെൻറ് കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം .ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ് ഈ കമ്പനിയിലെ ജീവനക്കാരി ആണ് .ഇതേ കമ്പനി വഴിയാണ് സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ആയി ജയാ സാഹ വന്നത് .ജയാ സാഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു .ശ്രദ്ധാ കപൂറിനെതിരെ നിർണായക വെളിപ്പെടൂത്തൽ ആണ് ജയാ നടത്തിയത് .ശ്രദ്ധയ്ക്ക് വേണ്ടി സിബിഡി ഓയിൽ താൻ ഓൺലൈനിൽ വരുത്തി നൽകിയതായി ജയാ കുറ്റസമ്മതം നടത്തി .
സുശാന്ത് സിങ് രാജ്പുത്തിനും റിയ ചക്രബർത്തിക്കും താൻ സിബിഡി ഓയിൽ വരുത്തി നൽകിയതായി ജയാ സമ്മതിച്ചു .നമ്രത ശിരോദ്കറുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ കുറിച്ച് ഓർമ ഇല്ലെന്നാണ് ജയാ അന്വേഷണ സംഘത്തോട് പറഞ്ഞത് .
ജയാ സാഹ, റിയ ചക്രബർത്തിയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ പുറത്ത് വന്നിരുന്നു .സുശാന്തിന് ചായയിൽ നാലു തുള്ളി ലഹരി ഒഴിച്ച് നല്കാൻ ആയിരുന്നു ജയാ റിയയോട് പറഞ്ഞത് .ആ സന്ദേശം ഇങ്ങനെയാണ് ,”നാലു തുള്ളി ചായയിൽ ഇറ്റിക്കുക ,എന്നിട്ട് അയാളോട് കുടിക്കാൻ പറയുക ,അര മണിക്കൂറിനു ശേഷം പുള്ളിക്ക് നല്ല കിക്ക് കിട്ടും .”സിബിഡി ഓയിൽ ആയിരുന്നു അതെന്നു പിന്നീട് അന്വേഷണ സംഘം കണ്ടെത്തി .