അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് കോടതി. ആസം കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനം അടക്കമുളള കുറ്റങ്ങളാണ് അസം പോലീസ് മേവാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള ട്വീറ്റുകളുടെ പേരിലാണ് ജിഗ്നേഷ് മേവാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആസാമിലെ പ്രാദേശിക ബിജെപി നേതാവാണ് പരാതിക്കാരൻ.
വ്യാഴാഴ്ച രാത്രിയോടെ ഗുജറാത്തിലെ പാലന്‍പൂരിലെ വീട്ടിൽ നിന്നുമാണ് മേവാനിയെ ആലാം പോലീസ് അറസ്റ്റ് ചെയ്തത്. മേവാനിയുടെ അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്.