NEWS

നിമിഷപ്രിയയുടെ മോചനം; വേണ്ടത് 50 മില്യണ്‍ റിയാൽ

സനാ: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാൽ എന്ന് വിവരം.യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്.തലാലിന്റെ കുടുംബം ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ട് ഡിമാന്റ് അറിയിച്ചതായാണ് വിവരം.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്.യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്‍റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച്‌ മാപ്പ് നല്‍കിയാല്‍ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കും.എന്നാല്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ആദ്യം വിജയിച്ചിരുന്നില്ല.കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ സാധ്യമല്ലെന്നും അറിയിച്ചിരുന്നു.ഇതിനിടയിലാണ് തലാലിന്റെ കുടുംബത്തിൽ നിന്നും ഇങ്ങനെയൊരു സൂചന ലഭിച്ചിരിക്കുന്നത്.

Back to top button
error: