സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി 143 രോഗികളും 240 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,848 ഉം രോഗമുക്തരുടെ എണ്ണം 7,39,536 ഉം ആയി. ആകെ മരണം 9,072 ആയി.
നിലവിൽ 4,240 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 56 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.23 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 31, റിയാദ് 23, മദീന 19, മക്ക 18, ത്വാഇഫ് 13, ദമ്മാം ഒമ്പത്, അബഹ അഞ്ച്, ജിസാൻ നാല്