NEWS

പെറോട്ട കഴിച്ചാൽ എന്താ ഇത്ര കുഴപ്പം?

ഠിന ജോലികള്‍ ചെയ്യുന്ന സാധാരണക്കാരന്റെ ഇഷ്‌ട ഭക്ഷണമാണ് പെറോട്ട.രാവിലെ രണ്ടു പൊറോട്ട കഴിച്ചാല്‍ ഉച്ചവരെ നന്നായി ജോലി ചെയ്താലും വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ടാണ് ഇതിനോടുള്ള ഇഷ്‌ടം കൂടിയത്.ഒരു പൊറോട്ടയില്‍ ഏതാണ്ട് 139 കിലോ കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്.

മൈദകൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഇത് തയ്യാറാക്കാനായി മുട്ട, എണ്ണ എന്നിവയും ചേര്‍ക്കുന്നുണ്ട്.മൈദയെക്കുറിച്ച് പറഞ്ഞാല്‍, ഗോതമ്പ് സംസ്‌ക്കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളുപ്പിച്ചെടുക്കുന്ന വസ്‌തുവാണെന്ന് അറിയുക.ഇത് വെളുപ്പിക്കാനായി ഉപയോഗിക്കുന്നത് ബെന്‍സൈല്‍ പെറോക്സൈഡാണ്. കൂടാതെ അലാക്‌സാന്‍ എന്ന രാസവസ്‌തുവും മൈദയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് പെറോട്ട കഴിക്കരുതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്.

പൊറോട്ടയുടെ ഏറ്റവും വിമര്‍ശനാത്മകമായ വസ്‌തുത എന്തെന്നാല്‍, അതില്‍ നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടില്ല എന്നതാണ്.നാം ഒരു ഭക്ഷണം കഴിക്കുമ്പോള്‍, അത് ഊര്‍ജ്ജം മാത്രമല്ല, നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനോ ജീവകങ്ങളോ ധാതുക്കളോ നല്‍കണം.മൈദയില്‍ ഇവയൊന്നുമില്ലെന്ന് മാത്രമല്ല,നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത 9 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.പൊറോട്ടയില്‍ ദഹനസഹായിയായ നാരുകളൊന്നും ഇല്ലാത്തിനാല്‍ പെട്ടെന്ന് ദഹിക്കാനും പ്രയാസമാണ്.ഇത് പലപ്പോഴും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നതിന് കാരണമാകും.
 നാരുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഇത് സ്ഥിരമായി വയറിലെത്തിയാല്‍, അസിഡിറ്റി ഉണ്ടാകാനിടയാക്കും.ഒപ്പം മലബന്ധവും.അതിനാൽത്തന്നെ  തുടർച്ചയായി പൊറോട്ട കഴിച്ചാല്‍ അത് പൈൽസിന് കാരണമായേക്കാം.എന്നാൽ പൊറോട്ട കഴിച്ചാൽ ക്യാന്‍സര്‍ ഉണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
വനസ്‌പതി ഉപയോഗിച്ച് പൊറോട്ടയുടെ മൈദമാവ് കുഴയ്‌ക്കുന്നതാണ് മറ്റൊരു അപകടകരമായ വസ്‌തുത.ഹൈഡ്രജന്‍ അയണ്‍ ചേര്‍ത്ത ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ ആണ് വനസ്‌പതി. നമ്മുടെ ഹൃദയത്തിന് ഏറ്റവും അപകടകരമായ ഒന്നാണ് വനസ്‌പതി. പൊറോട്ട കൂടുതല്‍ സമയം കേടാകാതിരിക്കാനും നല്ല മയം ലഭിക്കുന്നതിനുമാണ് വനസ്‌പതി ചേര്‍ക്കുന്നത്.
മൂന്ന് പൊറോട്ട കഴിക്കുമ്പോള്‍ ഏകദേശം 400 കിലോ കാലറി ഊര്‍ജ്ജം നമ്മുടെ ശരീരത്തില്‍ എത്തുന്നു.ഇതിനോടൊപ്പം നാം കഴിക്കുന്ന ചിക്കന്‍, ബീഫ്, മട്ടണ്‍, മുട്ട എന്നിവ കൂടി ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ളതിലും ഏറെ ഊര്‍ജ്ജം ലഭ്യമാകുന്നു.ധാരാളം കൊഴുപ്പ് ഇത്തരത്തില്‍ ശരീരത്തില്‍ എത്തുന്നതിലൂടെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടും.

പൊറോട്ട ആരോഗ്യകരമായി എങ്ങനെ കഴിക്കാം ?

Signature-ad

പൊറോട്ടയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഒപ്പം ഉള്‍പ്പെടുത്തുക.ഉദാഹരണത്തിന് പൊറോട്ടയൊടൊപ്പം സാലഡുകള്‍ കഴിക്കുക.അതായത് ഒരു പൊറോട്ട കഴിക്കുമ്പോള്‍ അതിന്റെ പകുതി സാലഡെങ്കിലും ഉള്‍പ്പെടുത്തണം. ഒന്നുമില്ലെങ്കിലും സവാളയെങ്കിലും അരിഞ്ഞ് പൊറോട്ടയോടൊപ്പം കഴിക്കുക.ആഴ്ചയിൽ ഒന്നോരണ്ടോ തവണ പൊറോട്ട കഴിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.

Back to top button
error: