NEWS

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസിന് വിജയം; സി.പി.എം രണ്ടാം സ്ഥാനത്ത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം രണ്ടാം സ്ഥാനത്ത്.ബാലിഗഞ്ചില്‍ സി.പി.എം സ്ഥാനാര്‍ഥി സൈറ ഷാ ഹലീം ആണ് രണ്ടാമതെത്തിയത്.സൈറ 30971 വോട്ട് നേടി.2021ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി ഡോ. ഫുവദ് ഹലീമിന് 8474 വോട്ട് മാത്രമാണ് ബാലിഗഞ്ചില്‍ നേടാന്‍ കഴിഞ്ഞത്.
 തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ ആണ് ബാലിഗഞ്ചില്‍ വിജയിച്ചത്. 51199 വോട്ടാണ് ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോയ്ക്ക് ലഭിച്ചത്.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി മണ്ഡലത്തില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കേയ ഘോഷ് ആയിരുന്നു ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി.13,220 വോട്ട് നേടാനേ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞുള്ളൂ.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ 22000ലധികം വോട്ടുകള്‍ അധികമായി നേടാന്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു.

Back to top button
error: