പഞ്ചാബില്‍ ജൂലൈ ഒന്ന് മുതല്‍ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആപ്പ് സര്‍ക്കാര്‍. അധികാരത്തിലേറി ഒരുമാസം കഴിയുന്ന വേളയിലാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഭഗവന്ത് മന് സര്‍ക്കാര്‍ നിറവേറ്റിയത്.
പ്രഖ്യാപനത്തിന് മുന്നോടിയായി ഭഗവന്ത് മന് ആംആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ര പരസ്യങ്ങളിലൂടെയാണ് എഎപി സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പഞ്ചാബില്‍ നിലവില്‍ കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്ക-ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്.