വിഷു സ്‌പെഷ്യല്‍ പഴം പ്രഥമൻ
ആവശ്യമായ സാധനങ്ങൾ
◉ ശര്‍ക്കര- അരക്കിലോ (ഉരുക്കിയത്)
◉ ഏത്തപ്പഴം- മുക്കാല്‍ കിലോ (വേവിച്ച് നാരും അരിയും കളഞ്ഞ് ഉടച്ചത്)
◉ നെയ്യ്- 300 മില്ലി
◉ ചവ്വരി- 5 വലിയ സ്പൂണ്‍ (വേവിച്ചത്)
◉ 3 തേങ്ങ പിഴിഞ്ഞെടുത്ത മൂന്നാം പാല്‍- 4 കപ്പ്
◉ രണ്ടാം പാല്‍- 3 കപ്പ്
◉ ഒന്നാം പാല്‍- 2 കപ്പ്
◉ ഉണക്ക മുന്തിരി, കശുവണ്ടിപ്പരിപ്പ്- ആവശ്യത്തിന്
◉ ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉരുളിയില്‍ ശര്‍ക്കര ഉരുക്കിയതും ഏത്തപ്പഴവും ചേര്‍ത്ത് അല്‍പ്പാല്‍പ്പം നെയ്യ് ചേര്‍ത്ത് വരട്ടുക
ഇതില്‍ ചവ്വരി ചേര്‍ത്ത് ഒന്നുകൂടി വരട്ടി മൂന്നാംപാല്‍ ചേര്‍ത്ത് വറ്റിക്കുക
രണ്ടാം പാല്‍ ചേര്‍ത്ത് തുടരെയിളക്കി കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കാം
നെയ്യ് ചൂടാക്കി ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത് കോരി പായസത്തില്‍ ചേര്‍ക്കുക
ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ച്ച് ഇളക്കിയെടുത്താല്‍ രുചിയേറും പഴം പ്രഥമന്‍ റെഡി!
2. നാടൻ മാമ്പഴപുളിശ്ശേരി
ആവശ്യമായ സാധനങ്ങൾ
◉ പഴുത്ത മാങ്ങ – 5 എണ്ണം
◉ മോര് – അരലിറ്റർ
◉ തേങ്ങ ചിരകിയത് – ഒരു മുറി
◉ മുളക് പൊടി – 1 ടീസ്പൂൺ
◉ മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
◉ ജീരകം – 1/2 ടീസ്പൂൺ
◉ കടുക് – 1/2 ടീസ്പൂൺ
◉ കറിവേപ്പില – നാല്തണ്ട്
◉ ഉലുവ – 1/2 ടീസ്പൂൺ
◉ വറ്റൽ മുളക് 4 എണ്ണം
◉ ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക. മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും, ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത്. അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.