NEWS

ഇനി പണമടയ്ക്കാന്‍ കൈയ്യിൽ പണമോ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ആവശ്യമില്ല; കൈ മാത്രം കാണിച്ചാൽ മതി

ലണ്ടൻ: ആളുകള്‍ ഇപ്പോള്‍ കറന്‍സിയെക്കാള്‍ കൂടുതല്‍ പണം നല്‍കുന്നത് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ്.മൊബൈല്‍ ഫോണ്‍ വാലറ്റ്, യുപിഐ, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് മിക്കവരും ഇന്ന് തങ്ങളുടെ പണവിനിമയം നടത്തുന്നത്. എന്നാല്‍ ഇനി ഇതിന്റെയൊന്നും ആവശ്യമില്ല.വെറും കൈ മാത്രം കാണിച്ചാൽ മതി.
മനുഷ്യശരീരത്തില്‍ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.ബ്രിട്ടീഷ് സ്റ്റാര്‍ടപ് കംപനിയായ വാലറ്റ് മോര്‍ (Walletmor) ആണ് ചിപ്പിലൂടെ പേയ്മെന്റ് നടത്തുന്ന പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തുവന്നിരിക്കുന്നത്.ഇതുപ്രകാരം ഷോപ്പിംഗ്, ബില്ലുകള്‍, റെസ്റ്റോറന്റുകള്‍, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ പണമടയ്ക്കാന്‍ കാര്‍ഡോ പണമോ നല്‍കേണ്ടതില്ല. കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് മെഷീന് സമീപം നിങ്ങള്‍ കൈ വയ്ക്കണം, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ആ കടയുടമയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.
 
 
അതേസമയം ഇത് വളരെ സുരക്ഷിതവും എളുപ്പവുമായ പണമടയ്ക്കല്‍ മാര്‍ഗമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഈ പേയ്മെന്റ് ചിപ് ‘നിയര്‍ ഫീല്‍ഡ് കമ്യൂനികേഷന്‍ (NFC) ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്നു.ഒരു അരിമണിയുടെ വലിപ്പമുള്ള ഒരു ഗ്രാമിന്റെ പേയ്‌മെന്റ് ചിപ് കുത്തിവയ്പ്പിന്റെ സഹായത്തോടെ മനുഷ്യശരീരത്തില്‍ കുത്തിവയ്ക്കുന്നു എന്ന് അവര്‍ പറയുന്നു. ഇതില്‍ ഒരു മൈക്രോചിപും ആന്റിനയും അടങ്ങിയിരിക്കുന്നു. മനുഷ്യര്‍ക്ക് സുരക്ഷിതമായ ഈ ചിപില്‍ പ്രകൃതിദത്ത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

Back to top button
error: