CrimeNEWS

സുവ്യയുടെ ആത്മഹത്യ: ”കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ” എന്ന് പറഞ്ഞ് ഭര്‍തൃമാതാവ് പീഡിപ്പിച്ചു; കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍

കൊല്ലം: കൊല്ലം കിഴക്കേക്കല്ലടയില്‍ സുവ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍. കറുത്ത പെണ്‍കുട്ടി എന്ന് പറഞ്ഞ് ഭര്‍തൃമാതാവ് വിജയമ്മ സുവ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവ് അജയകുമാറും ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും സുവ്യയുടെ അമ്മയുടെ സഹോദരി പറഞ്ഞു.

സഹോദരന്‍ ഇന്നലെ പോലീസിന് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി എടുക്കാന്‍ പോലീസ് എത്തും.
ആദ്യം തൊട്ടേ, കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ എന്ന് അജയകുമാറിനോട് വിജയമ്മ പറയുവായിരുന്നു. ചെവിക്കല്ല് പൊട്ടുന്ന തരത്തില്‍ അജയകുമാര്‍ അടിക്കാറുണ്ടായിരുന്നുവെന്ന് പലപ്പോഴും സുവ്യ വിളിക്കുമ്പോള്‍ പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Signature-ad

 

Back to top button
error: