CrimeNEWS

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ​: ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യെ സമീപിക്കും 

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ എ​ല്ലാം ദി​ലീ​പ് ലം​ഘി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും സാ​ക്ഷി​ക​ളെ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന​യും നേ​രി​ട്ടും സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ അ​റി​യി​ക്കും.

Signature-ad

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ വേ​ള​യി​ലാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ദി​ലീ​പ് ലം​ഘി​ച്ചു​വെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്ന​ത്.

Back to top button
error: