റിയാദ് :ഒരുകോടി മൂന്നുലക്ഷം പൗരന്‍മാരുടെ അക്കൗണ്ടുകളിലേക്ക് സൗദി അറേബ്യ ഞായറാഴ്ച നിക്ഷപേിച്ചത് നൂറ്റിഎണ്‍പത് കോടി സൗദി റിയാല്‍.രാജ്യത്തെ സിറ്റിസന്‍ അക്കൗണ്ട് പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മാസത്തെ വിഹിതമായാണ് ഈ തുക അക്കൗണ്ടുകളില്‍ എത്തിച്ചത്.
സാമ്ബത്തിക പരിഷ്‌കരണത്തെ തുടര്‍ന്ന് ഉണ്ടായ സങ്കീര്‍ണതകള്‍ സൗദി കുടുംബങ്ങളെ ബാധിക്കാതിരിക്കാന്‍ 2017 മുതലാണ് പൗരന്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് സൗദി സര്‍ക്കാര്‍ തുടക്കം കുറിച്ചത്.ഇതുവരെ 116 ബില്യണ്‍ സൗദി റിയാലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ വിതരണം ചെയ്തത്.