ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. എന്നാൽ കാഷ്മീർ പ്രശ്നം പരിഹരിക്കാതെ സമാധാനം നിലനിൽക്കാൻ കഴിയില്ലെന്നും ഷഹബാസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹ്ബാസ് ചർച്ചയ്ക്കും ക്ഷണിച്ചു.
കാഷ്മീർ വിഷയത്തിലാണ് ചർച്ചയ്ക്ക് ഷഹ്ബാസ് മോദിയെ ക്ഷണിച്ചിരിക്കുന്നത്. സമാധാനപരമായി കാഷ്മീർ പ്രശ്നം പരിഹരിക്കണം. എല്ലാ അന്താരാഷ്ട്ര വേദികളിലും കാഷ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹ്ബാസ് പറഞ്ഞു. <span;>നമുക്ക് ഒരുമിച്ച് കാഷ്മീർ പ്രശ്നം അവസാനിപ്പിക്കാമെന്നും ഷഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു.
അയൽക്കാരനെ തെരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ പാക്കിസ്ഥാൻ തുടക്കം മുതൽ നിർഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം നല്ല രീതിയിൽ മാറാത്തത് ഖേദകരമാണ്. നവാസ് ഷരീഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. നിയമസഭയിൽ നവാസ് ഷരീഫ് കാഷ്മീരിന് വേണ്ടി ശബ്ദമുയർത്തിയെന്നും അദ്ദേഹം പറഞ്ഞു.