മറയൂര്‍: മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമായി. ഒറ്റരാത്രികൊണ്ട് കുറേക്കാലം നെല്‍കൃഷി വെട്ടുകാട്ടില്‍ സെല്‍ജിയുടെ ഒരു ഏക്കറിലെ നെല്‍കൃഷിയാണ് കാട്ടാനക്കൂട്ടം പാടത്ത് നടന്നും തിന്നും നശിപ്പിച്ചിരിക്കുന്നത്. സമീപത്ത് കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. പറമ്പില്‍ ആപ്പിള്‍, സ്റ്റോബറി, കാരറ്റ് ,കാബേജ്, ബീന്‍സ്, വെളുത്തുള്ളി, മുന്തിരി തുടങ്ങിയ കൃഷികള്‍ ഉള്‍പ്പെടെ സീസണ് അനുസരിച്ച് കൃഷി ചെയ്തുവരുന്നു. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെല്‍കൃഷി ചെയ്തിരുന്നത്.
ഇപ്പോള്‍ നെല്‍കൃഷി വിളവ് എത്തുന്ന ഭാഗമായിരിക്കേയാണ് കഴിഞ്ഞദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകളെ കാട്ടാനക്കൂട്ടം കിങ്ങും ചവിട്ടിയും നശിപ്പിച്ചിരിക്കുന്നത്. നെല്‍പ്പാടത്ത് കാട്ടാനകള്‍ ഇറങ്ങിയത് അറിഞ്ഞ കുടുംബാംഗങ്ങള്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും എതിരെ ഓടിച്ചതിനാല്‍ രാത്രി മുഴുവനും ഭയന്നു വിറച്ചാണ് വീടിനുള്ളില്‍ കഴിഞ്ഞത്. തന്റെ അധ്വാനഫലം വന്യമൃഗം കൊണ്ടു പോകുന്നതിനാല്‍ ഇനി കൃഷിക്കില്ലെന്നാണ് സെല്‍ജി പറയുന്നത്.
കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് സ്ഥലം സന്ദര്‍ശിച്ചു. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാന്തല്ലൂര്‍ റേയ്ഞ്ചിലെ വനപാലകര്‍ എത്തി കൃഷിപാടം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്ത് കാട്ടാനശല്യം കഴിഞ്ഞ ഒരു മാസമായി തുടരുമ്പോള്‍ ആന വാച്ചര്‍മാരായി പ്രദേശവാസികളായ പത്തിലേറെ വേറെ വനംവകുപ്പ് നിയമിച്ചിട്ടുണ്ട്. ഇവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്താണ് കൃഷിയിടത്തില്‍ കാട്ടാനകള്‍ കയറുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.