IndiaNEWS

മോഡി- ബൈഡൻ കൂടിക്കാഴ്ച തിങ്കളാഴ്ച

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ർ​ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച വെർച്വലായാണ് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തു​ക. റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​ട​പാ​ടു​ക​ൾ​ക്കെ​തി​രേ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പ്ര​ധാ​ന​മാ​യും അ​വ​ലോ​ക​നം ചെ​യ്യും. ദ​ക്ഷി​ണേ​ഷ്യ​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല, ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Signature-ad

റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച വളരെ നിര്‍ണായകമായേക്കാം. രാജ്യത്ത് ഇന്ധന വില കത്തിക്കയറുമ്പോൾ ഈ കൂടിക്കാഴ്ച പുതിയ പ്രതിവിധികള്‍ എന്തെങ്കിലും മുന്നോട്ടു വെച്ചേക്കാം.

Back to top button
error: