നിയമത്തെ വെല്ലുവിളിച്ച് സഞ്ജന
ബംഗളൂരു: ലഹരി കേസില്‍ നടി സഞ്ജന അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. കേസ് അന്വേഷണം സഞ്ജനയില്‍ നിന്നും മറ്റു താരങ്ങളിലേക്കും തുടരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ സിനിമാ ലോകം ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. സഞ്ജന ഗല്‍റാണി ഇപ്പോള്‍ ബംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലാണുള്ളത്. സഞ്ജനയ്‌ക്കൊപ്പം അറസ്റ്റിലായ ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 30 വരെ നീട്ടി. അതേ സമയം സഞ്ജനക്കെതിരായ കുറ്റമെന്താണെന്ന് സിസിബി വ്യക്തമാക്കിയിട്ടില്ലെന്ന് താരത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സഞ്ജന ഹാജരായത്. കോടതിക്ക് മുന്‍പാകെ തന്റെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടെന്നും, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട്
തനിക്ക് ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും എസിഎംഎം കോടതി
റിമാന്‍ഡ് നീട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് വേണ്ടി തന്റെ ജോലിക്കാരായ 250 പേര്‍ തെരുവിലിറങ്ങുമെന്ന് താരം വെല്ലുവിളിച്ചത്.
കര്‍ണാടക കോണ്‍ഗഗ്രസ്സ് മുന്‍ എം.എല്‍.എ ആര്‍.വി ദേവരാജിന്റെ മകനും ബാംഗ്ലൂര്‍ നഗരസഭ കോര്‍പ്പറേറ്റുമായ യുവരാജ്, നടന്മാരായ അകുല്‍ ബാലാജി, ആര്യന്‍ സന്തോഷ് തുടങ്ങിയവരെ കോടതി ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ക്ക് കേസില്‍ പങ്കില്ലെന്നും നിരപരാധികളാണെന്നും അവകാശപ്പെട്ടു. അറസ്റ്റിലായവരും തങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംശയം തോന്നിയതു കൊണ്ടാവാം കോടതി വിളിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ വൈഭവ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാഗ്ലൂരില്‍ എത്തിയ സമയത്ത് ഒരു വീട് വാടകയ്ക്ക് എടുക്കാന്‍ സഹായിച്ചിരുന്നുവെന്നും അകുല്‍ ബാലാജി പറഞ്ഞു. തെറ്റ് ചെയ്യാത്തതുകൊണ്ട് ഭയമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കി