പത്തനംതിട്ട: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാ ഹോട്ടലുകള്‍ തുടങ്ങും.സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.
പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വിജിലന്‍സ് മോണിറ്ററിങ് സിമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.1709 റേഷന്‍ കടകള്‍ പരിശോധിച്ച് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പിഴ ഈടാക്കിയതായും യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍ പറഞ്ഞു.എഡിഎം അലക്‌സ് പി തോമസ് അധ്യക്ഷനായി.