ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ആന്‍ഡ് എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്ററ് കേരളത്തില്‍നിന്ന് നഴ്സുമാരെ യുകെയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു.ഏഫ്രില്‍ 25, 26, 28, 29 തീയതികളില്‍ കൊച്ചിയില്‍ വച്ചാണ് ഇന്റര്‍വ്യൂ.
ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, നിയോനേറ്റല്‍, പീഡിയാട്രിക്സ്, പീഡിയാട്രിക് ഐസിയു, ഓണ്‍കോളജി, പാലിയേറ്റീവ് കെയര്‍, ഹീമറ്റോളജി, തിയറ്റര്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍, അനസ്ത്യേഷ്യ, റിക്കവറി എന്നിങ്ങനെ വിവധ യൂണിറ്റുകളിലേക്കായി 200 നഴ്സുമാരെയാണ് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ഐഇഎല്‍ടിഎസ്, അല്ലെങ്കില്‍ ഒഇടി യോഗ്യാതാ പരീക്ഷ പാസായവര്‍ക്കാണ് അവസരം. ചുരുങ്ങിയത് ആറുമാസം മുതല്‍ ക്ലിനിക്കൽ പരിചയമുള്ളവരാകണം.സെലക്ഷന്‍ ലഭിക്കുന്നവരുടെ ഐഇഎല്‍ടിഎസ്, ഒഇടി, സിബിടി പരീക്ഷകളുടെ ഫീസ് മടക്കി നല്‍കും. പിന്നീട് ചെലവാകുന്ന എന്‍എംസി ഫീസ്, വീസ ആപ്ളിക്കേഷന്‍ ഫീസ്, ഓസ്കി എക്സാമിനേഷന്‍ ഫീസ് എന്നിവയും ട്രസ്ററ് വഹിക്കും. യുകെയില്‍ എത്താനുള്ള വിമാനടിക്കറ്റ് ചെലവ് 600 പൗണ്ടു വരെയുള്ളതും ട്രസ്ററ് നല്‍കും.
ഇത് നാലാം പ്രാവശ്യമാണ് ഓക്സ്ഫെഡ് എന്‍എച്ച്‌എസ് ട്രസ്റ്റ് നഴ്സിംങ് റിക്രൂട്ട്മെന്‍റിനായി നേരിട്ട് കേരളത്തില്‍ എത്തുന്നത്.നിലവില്‍ അറുന്നൂറിലധികം മലയാളി നഴ്സുമാര്‍ ഓക്സ്ഫെഡ് ട്രസ്ററില്‍ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.envertiz.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.