ന്യൂഡൽഹി:മകളുടെ മരണത്തിനു ശേഷവും പിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമുണ്ടെന്ന് ഡല്‍ഹിയിലെ സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുന്ന കോടതിയുടെ സുപ്രധാന വിധി.ഡല്‍ഹി സാകേതിലുള്ള കോടതിയുടേതാണ് ഈ വിധി.
ഒരു സ്വത്ത് തര്‍ക്ക കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.സ്വത്ത് സംബന്ധിച്ച് മരുമകന്‍ നല്‍കിയ ഹര്‍ജിയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വസ്തു വില്‍ക്കുന്നത് കോടതി സ്റ്റേ ചെയ്തു.
മകള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവളുടെ പിതാവിന്റെ സ്വത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കും അവകാശമുണ്ടെന്നും ഈ സാഹചര്യത്തില്‍, വസ്തുവിലെ വിഹിതം നിര്‍ണയിക്കുന്നത് വരെ മറ്റൊരു കക്ഷിക്ക് വസ്തു വില്‍ക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി സാകേതിലെ കോടതി വ്യക്തമാക്കി.