IndiaNEWS

കോവിഡ് പിൻവാങ്ങുന്നു, മഹാരാഷ്ട്രയിലും ഡൽഹിയിലും മാസ്‌ക് ഒഴിവാക്കും. പശ്ചിമ ബംഗാളിൽ മാ​സ്ക് തു​ട​രും, നിയന്ത്രണങ്ങൾ ഒഴിവാക്കി

മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പിൻവാങ്ങിയതോടെ നിയന്ത്രണങ്ങൾ ഒഴിവാക്കി സംസ്ഥാനങ്ങൾ. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇനി മുതൽ മാസ്ക് നിർബന്ധമല്ല. ധരിച്ചില്ലെങ്കിലും പിഴയില്ല. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങളൊന്നും ഈ സംസ്ഥാനങ്ങളിൽ ഇനിയില്ല.

ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ പുതിയ നിർദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽവരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള നിർണായക തീരുമാനം വന്നത്.
സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍പ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേർന്നത്.
കോവിഡ് റിപ്പോർട്ട് ചെയ്ത 2020 മുതൽ 78,73,619 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,47,780 പേർ രോഗം ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം 119 പേർ മാത്രമാണ് മഹാരാഷ്ട്രയിൽ കോവിഡ് പോസിറ്റീവായത്.

Signature-ad

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ പശ്ചിമ ബം​ഗാ​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. രാത്രി കർഫ്യൂവും വാഹന നിയന്ത്രണവും നീക്കി. സം​സ്ഥാ​ന​ത്ത് ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത്.

എന്നാൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​ര​ണം. പൊ​തു സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കും. അതോടൊപ്പം ശു​ശി​ത്വം പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷമായി നിലനിന്ന കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അവസാനിച്ചു.
മാർഗ്ഗ നിർദ്ദേശങ്ങൾ ഇനി നീട്ടില്ലെന്നും പുതുക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് നൽകണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ തീരുമാനം.

Back to top button
error: