തിരുവനന്തപുരം | സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫ് യോഗം അനുമതി നല്‍കി.മിനിമം ചാര്‍ജ് പത്ത് രൂപയാകും.നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകും.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വർധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും.രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക.ഫലത്തിൽ ഇത് കെഎസ്ആർടിസിയ്ക്കാവും പ്രയോജനം ചെയ്യുക.
ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് യോഗം ശുപാര്‍ശ ചെയ്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവണ്‍മെന്റാണ് മുന്നണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കാനാണ് തീരുമാനം.മുൻപ് 2 രൂപയായിരുന്നു ഇത്.