കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് അറിയിച്ചു.
വിമാനത്താവളത്തിലെ നിർമാണം പുരോഗമിക്കുന്ന ടെർമിനൽ രണ്ടിലെ ബേയ്സ്മെന്റിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തം ഉണ്ടായത്. ഇവിടെ പെയിന്റും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായി രുന്നു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ ഉത്തരവിട്ടിട്ടുണ്ട്.