Crime

മട്ടുപ്പാവില്‍ കറുപ്പ് കൃഷി: 190 തൈകളുമായി ഒരാള്‍ പോലീസ് പിടിയില്‍

ലുധിയാന: വീട്ടില്‍ കറുപ്പ് കൃഷി ചെയ്തയാള്‍ പോലീസ് പിടിയില്‍. ലുധിയാന ജോധാനിലെ ഗുജ്ജര്‍വാള്‍ സ്വദേശിയായ മുഹമ്മദ് ഹൂഫാണ് അറസ്റ്റിലായത്. വീടിന്റെ ടെറസിലും ശൗചാലയത്തിലുമായാണ് ഇയാള്‍ കറുപ്പ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ ലുധിയാന റൂറല്‍ പോലീസ് നടത്തിയ പരിശോധനിയില്‍ 190 കറുപ്പ് തൈകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹൂഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് ലുധിയാന റൂറല്‍ എസ്എസ്പി കേതന്‍ പാട്ടീല്‍ ബലിറാം പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയില്‍ വീട്ടിന്റെ ടെറസില്‍ വളര്‍ത്തിയ കറുപ്പ് ചെടികള്‍ കണ്ടെത്തി. തുടര്‍ന്ന് ചെടികള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ടെറസില്‍ മണ്ണ് വിരിച്ച് അതില്‍ വിത്തുകള്‍ പാകിയാണ് ഇയാള്‍ കറുപ്പ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) 16,61,85 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജസ്റ്റര്‍ ചെയ്തു. കറുപ്പ് കൃഷി ചെയ്യുന്നതും ഉല്പാദിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍ പഞ്ചാബിലെ പല രാഷ്ട്രീയക്കാരും അടുത്തിടെ കറുപ്പ് കൃഷി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Back to top button
error: