Crime

കാണാതായ പതിനേഴുകാരന്റെ മൃതദേഹം ട്രാവല്‍ ബാഗില്‍

ന്യൂഡല്‍ഹി: കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറുത്ത് ട്രാവല്‍ ബാഗില്‍ അടച്ച നിലയില്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിണി സെക്ടര്‍ 1 ല്‍ നിന്നുള്ള കൗമാരക്കാരനെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ട്രാവല്‍ ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ബാഗ് പരിശോധിച്ച പോലീസ് കഴുത്തറുത്ത നിലയില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

 

Back to top button
error: